തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസുകള്‍ തമിഴ്‌നാട് എം വി ഡി തടഞ്ഞു....

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസുകള്‍ തമിഴ്‌നാട് എം വി ഡി തടഞ്ഞു. അര്‍ദ്ധരാത്രി മലയാളികളടക്കമുള്ള യാത്രക്കാരെ പെരുവഴിയിലിറക്കിവിട്ടു. വണ്‍ ഇന്ത്യ ടാക്‌സിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് എംവിഡിയുടെ നടപടി.
നാഗര്‍കോവില്‍ ഭാഗത്തുവച്ചായിരുന്നു സംഭവം നടന്നത്. വിദ്യാര്‍ത്ഥികളടക്കമുള്ളവരെയാണ് അര്‍ദ്ധരാത്രി റോഡില്‍ ഇറക്കിവിട്ടത്. വേറെ ഏതെങ്കിലും ബസില്‍ യാത്ര തുടരണമെന്നും എം വി ഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ആദ്യമായിട്ടല്ല തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത്.
കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അതിര്‍ത്തിയില്‍ ബസുകള്‍ തടഞ്ഞ് വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കമുള്ളവരെ നടുറോഡില്‍ ഇറക്കിവിട്ടത്.വണ്‍ ഇന്ത്യ ടാക്സ് പ്രകാരം അന്തര്‍ സംസ്ഥാന ബസുടമകള്‍ നികുതി അടച്ചിട്ടുണ്ട്. എന്നാല്‍ ഇതുപോര എന്നാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതാണ് ബസുടമകളെ കുഴപ്പിക്കുന്നത്.
തമിഴ്നാട് രജിസ്ട്രേഷനല്ലാത്ത വാഹനങ്ങള്‍ക്ക് വലിയ തുക നികുതിയായി നല്‍കണമെന്ന നിലപാട് എം വി ഡി സ്വീകരിച്ചതോടെയാണ് സര്‍വീസുകള്‍ വേണ്ടെന്ന് വച്ചതെന്ന് ബസുടമകള്‍ പ്രതികരിച്ചു. ബസുടമകള്‍ സര്‍വീസുകള്‍ റദ്ദാക്കിയത് മലയാളികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ജോലിക്കുമൊക്കെയായി നിരവധി പേരാണ് ബംഗളൂരുവിലേക്കും മറ്റും തമിഴ്നാട് വഴി പോകുന്നത്. തമിഴ്നാട് എം വി ഡിയുടെ ഈ നിലപാട് മൂലം ഇവരെല്ലാം വലഞ്ഞു.
https://www.facebook.com/Malayalivartha

























