ബലമായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു , മയക്ക് മരുന്ന് കൊടുത്ത് മയക്കി നിർബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ ..ബോധം വന്നപ്പോൾ, ആൺകുട്ടിയിൽ നിന്ന് പെൺകുട്ടിയായി മാറിയ യുവാവ്

. ഉത്തർ പ്രദേശിലെ മുസാഫർപുർ ഗ്രാമത്തിലെ മുജാഹിദ് എന്ന യുവാവിനെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രാദേശിക മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് അനസ്തീസിയ നൽകി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ ഓംപ്രകാശെന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു
മുസാഫർനഗറിലെ മൻസൂർപൂരിലെ ബെഗ്രജ്പൂർ മെഡിക്കൽ കോളേജിലാണ് അതിവിചിത്രമായ സംഭവം നടന്നത് . ഇക്കഴിഞ്ഞ ജൂൺ 3 നു ഓംപ്രകാശ് തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്നും പരിശോധന വേണമെന്നും പറഞ്ഞ് മുജാഹിദിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്ന് പറയുന്നു . പിന്നീട് ഡോക്ടർമാരുമായുള്ള ഓംപ്രകാശിന്റെ ഒത്തുകളിയുടെ ഫലമായി മുജാഹിദിനെ അനസ്തീസിയ നൽകി മയക്കി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം. 'ഓംപ്രകാശാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷൻ നടത്തി. ബോധം വന്നപ്പോൾ, ആൺകുട്ടിയിൽ നിന്ന് പെൺകുട്ടിയായി മാറിയിരുന്നു എന്നാണു മുജാഹിദ് പറയുന്നത്
തന്നോടുള്ള വ്യക്തിവിരോധം തീർക്കാനാണ് ഓംപ്രകാശ് ഇങ്ങനെ ചെയ്തത് എന്നും കഴിഞ്ഞ രണ്ട് വർഷമായി ഓംപ്രകാശ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും മുജാഹിദ് പറയുന്നു . ഇനിയുള്ളകാലം തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ആരും തന്നെ അംഗീകരിക്കില്ലെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി എന്നും മുജാഹിദ് പരാതിയിൽ പറയുന്നു
'ഞാൻ നിന്നെ പുരുഷനിൽ നിന്ന് സ്ത്രീയാക്കി, ഇനി എനിക്കൊപ്പം ജീവിക്കണം. നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കി അത് വിറ്റ് ലക്നൗവിലേക്ക് പോകും' എന്നിങ്ങനെയായിരുന്നു ഭീഷണിയെന്നും മുജാഹിദ് പോലീസിനോട് പറഞ്ഞു
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുജാഹിദിന്റെ കുടുംബവും നാട്ടുകാരും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷ
ണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി . കേസിൽ ഉൾപ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന്മുസാഫർനഗർ പൊലീസ് ഓഫീസർ രമാശിഷ് യാദവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























