ട്രെയിന്‍ യാത്രയ്ക്കിടെ ലഭിച്ച ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവം... ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ക്ഷമാപണം നടത്തി

വന്ദേ ഭാരത് എക്സ്പ്രസില്‍ ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെ വിളമ്പിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. സംഭവത്തില്‍ പരാതിക്കാരായ ദമ്പതികളോട് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) ഔദ്യോഗിക എക്സ് അക്കൗണ്ട് ക്ഷമാപണം നടത്തി. തന്റെ അമ്മാവനും അമ്മായിക്കും വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രക്കിടെ ഭക്ഷണം ലഭിച്ചു. അതില്‍ ഒരു പാറ്റയെ കണ്ടെത്തിയെന്നാരോപിച്ച് വിദിത് വര്‍ഷ്നി എന്ന എക്സ് ഉപയോക്താവാണ് പരാതി പോസ്റ്റ് ചെയ്തത്.
''18-06-24 ന് എന്റെ അമ്മാവനും അമ്മായിയും ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്ക് വന്ദേ ഭാരതില്‍ യാത്ര ചെയ്യുകയായിരുന്നു. @IRCTCofficial-ല്‍ നിന്ന് അവര്‍ക്ക് ഭക്ഷണത്തില്‍ പാറ്റയെ ലഭിച്ചു. വില്‍പ്പനക്കാരനെതിരേ കര്‍ശനമായ നടപടിയെടുക്കുക,ഇത് വീണ്ടും സംഭവിക്കില്ലെന്ന് ഉറപ്പാക്കുക @RailMinIndia @ AshwiniVaishnaw @RailwaySeva.' വിദിത് തന്റെ പോസ്റ്റില്‍ പറഞ്ഞു. ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുമായി പോസ്റ്റ് എക്‌സില്‍ വൈറലായിരുന്നു.
വിദിത് പോസ്റ്റ് പങ്കിട്ട് രണ്ട് ദിവസത്തിന് ശേഷം IRCTC ക്ഷമാപണം അറിയിക്കുകയും ബന്ധപ്പെട്ട സേവന ദാതാവില്‍ നിന്ന് അനുയോജ്യമായ പിഴ ചുമത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ''സര്‍, താങ്കള്‍ക്കുണ്ടായ യാത്രാനുഭവത്തിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. വിഷയം ഗൗരവമായി കാണുകയും ബന്ധപ്പെട്ട സേവന ദാതാവില്‍ നിന്ന് ഉചിതമായ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഉല്‍പ്പാദനവും ലോജിസ്റ്റിക്സ് നിരീക്ഷണവും ഞങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.' ഐആര്‍സിടിസി പറഞ്ഞു.
യാത്രക്കാര്‍ക്ക് പിന്തുണ നല്‍കുന്ന ഔദ്യോഗിക അക്കൗണ്ടായ റെയില്‍വേ സേവയും വിദിതിന്റെ പരാതിയോട് പ്രതികരിച്ചു. ഈ സംഭവം റെയില്‍വേയില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍, രേവ വന്ദേ ഭാരത് എക്സ്പ്രസ് വഴിയുള്ള തന്റെ യാത്രയ്ക്കിടയില്‍ വിളമ്പിയ ഭക്ഷണത്തില്‍ 'ചത്ത പാറ്റയെ' കണ്ടെത്തിയതിനെത്തുടര്‍ന്ന് മോശം അനുഭവം നേരിട്ട ഒരാള്‍ സമാനമായ പരാതി ഉന്നയിച്ചു. ജനുവരിയിലും ന്യൂഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്ത ഒരാള്‍ യാത്രയ്ക്കിടെ തനിക്കും മറ്റുള്ളവര്‍ക്കും പഴകിയ ഭക്ഷണം വിളമ്പിയതായി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























