തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ഇന്ന് സീമാന്ധ്രയില്‍ ബന്ദ്

തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം നല്‍കി.സംസ്ഥാന രൂപീകരണത്തിന്റെനടപടികള്‍ വേഗത്തിലാക്കാന്‍ ഉപസമിതി രൂപീകരിക്കും. ആദ്യ പത്ത് വര്‍ഷം ഹൈദരാബാദ് ആയിരിക്കുംപൊതു തലസ്ഥാനം.
സീമാന്ധ്ര, റായല തെലുങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായാണ് ആന്ധ്രാപ്രദേശ് വിഭജിക്കുക. ഹൈദ്രാബാദ് ആദിലാബാദ് ഖമ്മം കരിംനഗര്‍ മഹബൂബ് നഗര്‍ മേഡക് നല്‍ഗുണ്ഡ നിസാമാബാദ് രംഗ്ഗറെഡ്ഡി വാറങ്കല്‍ എന്നിങ്ങനെ ആന്ധ്രാപ്രദേശിലെ പത്ത് ജില്ലകാളാണ് തെലുങ്കാനയില്‍ ഉണ്ടായിരിക്കുക.
വിഭജനത്തെ തുടര്‍ന്ന് കേന്ദ്ര ടൂറിസംകാര്യമന്ത്രി കെ. ചിരഞ്‌ജീവി രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. ചിരഞ്‌ജീവിയുടെ രാജി ഐക്യ ആന്ധ്രാവാദികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്‌ച വൈകിട്ടു പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് അനുമതി നല്‍കിയത്.
അതേസമയം തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ പ്രതിഷേധിച്ച് ഐക്യ ആന്ധ്ര പ്രവര്‍ത്തകര്‍ സീമാന്ധ്രയില്‍ ഇന്ന് ബന്ധിന് ആഹ്വാനം ചെയ്‌തു.
https://www.facebook.com/Malayalivartha