Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

ഇന്ത്യയില്‍നിന്ന് ലണ്ടനിലേക്ക് പോകാനാണ് ഹസീന ആഗ്രഹിക്കുന്നതെന്നാണ് സൂചന... യു.കെയില്‍ രാഷ്ട്രീയ അഭയം നേടാനാണ് ഹസീനയുടെ നീക്കം.... 76-കാരിയായ ഹസീന, സഹോദരി രെഹാനയ്ക്കൊപ്പമാണ് ബംഗ്ലാദേശ് വിട്ടത്....

06 AUGUST 2024 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..

ഒന്നാം ക്ലാസ് പ്രവേശനപ്രായം അഞ്ചിൽനിന്ന് ആറാക്കണമെന്ന മാനദണ്ഡം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ച് തമിഴ്നാട്...

ബംഗ്ലാദേശില്‍ അക്രമികള്‍ തീകൊളുത്തിയ ഹിന്ദു വ്യാപാരി മരിച്ചു

കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി

മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കുംവരെ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും. പ്രധാനമന്ത്രിപദം രാജിവെച്ച ഹസീന, രാജ്യംവിട്ട് തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയിരുന്നു. ബംഗ്ലാദേശില്‍ ആഭ്യന്തര കലാപം രൂക്ഷമായതോടെയാണ് നാടുവിട്ടത്. ബംഗ്ലാദേശി്ല്‍ പട്ടാളം ഭരണം ഏറ്റെടുത്തു.

ഇന്ത്യയില്‍നിന്ന് ലണ്ടനിലേക്ക് പോകാനാണ് ഹസീന ആഗ്രഹിക്കുന്നതെന്നാണ് സൂചന. യു.കെയില്‍ രാഷ്ട്രീയ അഭയം നേടാനാണ് ഹസീനയുടെ നീക്കം. 76-കാരിയായ ഹസീന, സഹോദരി രെഹാനയ്ക്കൊപ്പമാണ് ബംഗ്ലാദേശ് വിട്ടത്. രെഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. അതേസമയം ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് യു.കെയില്‍നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ഹസീനയുടെ ഇളയ സഹോദരിയാണ് രെഹാന. ഇവരുടെ മകള്‍ തുലിപ് സിദ്ദിഖ്, ബ്രിട്ടിഷ് പാര്‍ലമെന്റിലെ ലേബര്‍ പാര്‍ട്ടിയുടെ അംഗമാണ്.

 

 


ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് എത്തിയതോടെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രം. പ്രധാന നേതാക്കൾക്കിടയിൽ ദ്രുതഗതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളും പുതിയ സംഭവ വികാസങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു.

അതേസമയം രാജ്യം വിട്ട് ഇന്ത്യയിലെ ഗാസിയാബാദിലുള്ള ഹിൻഡൺ എയർ ബേസിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശകാര്യ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു.ഇരുവരും ചർച്ച നടത്തിയതായാണ് വിവരം. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവിൽ അജിത് ഡോവൽ എയർ ബേസിൽ നിന്നും മടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക്സഭയിലെ വർഷകാല സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ബംഗ്ലാദേശ് പ്രതിസന്ധിയെ കുറിച്ച് ചർച്ചകൾ നടത്തി.

കലാപം രൂക്ഷമായ സാഹചര്യത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജിവച്ച് സഹോദരിയ്‌ക്കൊപ്പം രാജ്യം വിട്ടത്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യ ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയും ഇൻഡിഗോയും ധാക്കയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി അറിയിച്ചു.

 

ഹസീന ഇന്ത്യയിലെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായകയോ?ഗം ചേര്‍ന്നിരുന്നു. സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോ?ഗമാണ് ചേര്‍ന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

 

ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തില്‍ ഹസീനയേയും വഹിച്ചുകൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനാ വിമാനം ഇറങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ലോക്സഭയിലെ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി ജയ്ശങ്കറുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. തല്‍കാലം ബംഗ്ലാദേശിലെ വിഷയങ്ങളില്‍ ഇന്ത്യ നേരിട്ട് ഇടപെടില്ല. എന്നാല്‍ കനത്ത ജാഗ്രത തുടരും.

അതേ സമയം പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു. അതിര്‍ത്തിയിലുള്ളവര്‍ക്ക് ബി.എസ്.എഫ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വെ നിര്‍ത്തിവച്ചിട്ടുണ്ട്. ധാക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ഇന്ത്യ റദ്ദാക്കി. അതീവ ജാഗ്രതയാണ് ഇന്ത്യ പുലര്‍ത്തുന്നത്.

ബംഗ്ലാദേശില്‍ നാല് ലക്ഷത്തോളം പേരാണ് അക്രമാസക്തരായി തെരുവില്‍ ഇറങ്ങിയിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളില്‍ 100 പേരാണ് കൊല്ലപ്പെട്ടത്. 1000-ത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. മരണസംഖ്യ പിന്നീട് 300 കടന്നിരുന്നു. സര്‍ക്കാര്‍ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധമാണ് അഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി: യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്‌തെന്ന് പരാതി  (4 minutes ago)

ഗഡ്സുണ്ടെങ്കിൽ സതീശനെ തോട്..! V D S-നു വേണ്ടി രാഹുൽ നേരിട്ടിറങ്ങി..! CPM-ന്റെ കളസം കീറി രാഹുൽ CBI വന്നാലും ചുക്കുമില്ല ഡെ ..!  (22 minutes ago)

നാണമില്ലെടോ..എന്നെ വിറ്റ് തിന്നാൻ..റിപ്പോർട്ടറിന്റെ കരണം പൊട്ടിച്ച് രാഹുൽ കണക്ക് എണ്ണിയെണ്ണി തീർത്തു  (33 minutes ago)

KERALA BJP സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി  (39 minutes ago)

SABARIMALA ജഡ്‌ജിയും ചോദ്യമുനയിൽ  (46 minutes ago)

ഗഡ്സുണ്ടെങ്കിൽ ഇറങ്ങടാ...! പറപ്പിച്ച് ഷാഫി...! ലീഡർ സതീശനെ പേടിച്ച് പിണറായി..! അടപടലം നാറി ഇറങ്ങി  (1 hour ago)

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല  (2 hours ago)

വൻ അഗ്നിബാധ;  (2 hours ago)

കതിന നിറയ്‌ക്കുന്നതിനിടെയുണ്ടായ അപകടം.. ഒരു മരണം...  (2 hours ago)

റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ചു  (2 hours ago)

പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിൽ ക്രമക്കേട്.... വി.ഡി സതീശനെതിരെ  (3 hours ago)

വിവിധ വിഷയങ്ങളിൽ അദ്ധ്യാപക നിയമനം  (3 hours ago)

സാമ്പത്തിക പ്രതിസന്ധി മാറും, വൻ ധനനേട്ടം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം  (3 hours ago)

ഒന്നാം ക്ലാസ് പ്രവേശനപ്രായം അഞ്ചിൽനിന്ന് ആറാക്കണമെന്ന മാനദണ്ഡം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളമടക്കം  (3 hours ago)

മകനോടൊപ്പമുള്ള ആ യാത്ര അവസാനയാത്രയായി...  (4 hours ago)

Malayali Vartha Recommends