Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

എസ്ബിഐയില്‍ നിന്ന് 50 ലക്ഷം രൂപയും കൊണ്ട് മുങ്ങിയ ജീവനക്കാരന്‍ 20 വര്‍ഷത്തിന് ശേഷം പിടിയില്‍

06 AUGUST 2024 05:36 PM IST
മലയാളി വാര്‍ത്ത

മരണപ്പെട്ടുവെന്ന് കോടതി ഉത്തരവ് നിലനില്‍ക്കെ എസ്ബിഐയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ മുന്‍ ജീവനക്കാരന്‍ 20 വര്‍ഷത്തിന് ശേഷം പിടിയില്‍. വി ചലപതി റാവു എന്നയാളാണ് പിടിയിലായത്. ഇയാള്‍ ഒളിവിലായിരുന്ന ആശ്രമത്തില്‍ നിന്നും 70 ലക്ഷം രൂപയും തട്ടിയിരുന്നു. മരണപ്പെട്ടുവെന്ന് കോടതി പ്രഖ്യാപിച്ച ആളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. തമിഴ്നാട് തിരുനെല്‍വേലിയിലെ നര്‍സിംഗനല്ലൂര്‍ ഗ്രാമത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

പ്രതി ഇതിനകം ഫോണ്‍ നമ്പര്‍ പത്ത് തവണ മാറ്റിയിട്ടുണ്ട്. കടല്‍മാര്‍ഗം ശ്രീലങ്കയിലേക്ക് രക്ഷപ്പെടാനും പദ്ധതിയിട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയ റാവുവിനെ ഓഗസ്റ്റ് 16 വരെ റിമാന്‍ഡ് ചെയ്തു. 2002 മേയിലാണ് ചലപതി റാവുവിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈദരാബാദില്‍ എസ്ബിഐയുടെ ചന്ദുലാല്‍ ബിരാജി ബ്രാഞ്ചിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലിയിലിരിക്കെ 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇലക്ട്രോണിക് ഷോപ്പുകളുടെ വ്യാജ ക്വട്ടേഷനുകളും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും പേരില്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ചാണ് ഇയാള്‍ പണം തട്ടിയത്. 2004 ഡിസംബര്‍ 31ന് സിബിഐ രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു.

പിന്നീട് ഒളിവിലായ റാവുവിനെ കാണാനില്ല എന്ന് കാട്ടി ഭാര്യ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തട്ടിപ്പ് കേസില്‍ ഇവരും പ്രതിയാണ്. റാവുവിനെ കാണാതായി ഏഴ് വര്‍ഷത്തിന് ശേഷം ഇയാള്‍ മരിച്ചതായി പ്രഖ്യാപിക്കാന്‍ ഭാര്യ സിവില്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹൈദരാബാദിലെ സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ഒളിവില്‍ പോയ ചലപതി റാവു 2007ല്‍ സേലത്തെത്തി എം വിനീത് കുമാര്‍ എന്ന് പേരുമാറ്റി അവിടെയുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു. 2014ല്‍ സേലം വിട്ട് ഇയാള്‍ ഭോപ്പാലിലെത്തി. അവിടെ വായ്പാ റിക്കവറി എഞ്ചിനിയറായി ജോലി ചെയ്തു. അവിടെ നിന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെത്തി സ്‌കൂളിലും ജോലി ചെയ്തു.

2016ല്‍ രുദ്രാപൂര്‍ വിട്ട് ഔറംഗബാദിലെ ഗ്രാമത്തിലെ ആശ്രമത്തിലെത്തി. അവിടെ നിന്ന് സ്വാമി വിധിതാത്മാനന്ദ തീര്‍ത്ഥ എന്ന പേരില്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കി. രാജസ്ഥാനിലെ ഭരത്പൂരിലേക്ക് താമസം മാറുന്നതിന് മുമ്പ് റാവു ആശ്രമത്തില്‍ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തു. ഈ വര്‍ഷം ജൂലായ് എട്ടിന് തിരുനെല്‍വേലിയില്‍ എത്തിയതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (56 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends