ഇന്ന് ലോക കാന്‍സര്‍ ദിനം: ആഗോള തലത്തില്‍ കാന്‍സര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ഒറ്റയ്‌ക്കോ കൂട്ടായ്മയോടെയോ നേരിടാന്‍ ശ്രമിക്കണം

കാന്‍സറിനെ നേരിടാന്‍ ലോകത്തിന്റെ കൂട്ടായ്മ ആഹ്വാനം ചെയ്ത് ലോക കാന്‍സര്‍ ദിനം. ആഗോളതലത്തില്‍ കാന്‍സര്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കൂട്ടായോ ഒറ്റയ്‌ക്കോ ചെയ്യേണ്ട പരിശ്രമങ്ങള്‍ക്കാണ് കാന്‍സര്‍ദിനം തുടക്കമിടുന്നത്. ' WE CAN. I CAN '...എന്ന മുദ്രാവാക്യവുമായാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിനാചരണം
കാന്‍സറിനെ നേരിടാനും പ്രതിരോധിക്കാനും ഡോക്ടറുടെ അറിവും മരുന്നിന്റെ ശക്തിയും മാത്രം പോരാ. സമൂഹത്തിന്റെ കൈത്താങ്ങും കരുതലും വേണമെന്നാണ് ലോക കാന്‍സര്‍ ദിനം ഓര്‍മിപ്പിക്കുന്നത്. ഇതിനായി വ്യക്തിക്കും സമൂഹത്തിനും ചെയ്യാവുന്ന കാര്യങ്ങളുണ്ട്. ഇതാണ് WE CAN. I CAN '...എന്ന മുദ്രാവാക്യത്തിന്റെ സാരാംശം. ആരോഗ്യകരമായ പരിസ്ഥിതി, മികച്ച ചികില്‍സയും പരിചരണവും ലഭ്യമാക്കുക, ആരോഗ്യ, സാമൂഹിക, സാമ്പത്തിക നയരൂപീകരണം എന്നിവ നമുക്ക് ഒന്നായി ചെയ്യാനാകും.
ഇതിന് പുറമെ, ജീവിതശൈലിയിലെ മാറ്റം, കാന്‍സറിനെക്കുറിച്ചുളള അവബോധം , അറിവ് പങ്കുവയ്ക്കല്‍ , സ്‌നേഹവും സഹായവും നല്‍കുക തുടങ്ങിയവ നാമൊരോരുത്തര്‍ക്കും വ്യക്തിപരമായും ചെയ്യാവുന്നവയാണ്. ഇങ്ങനെ ഒറ്റയ്ക്കും കൂട്ടായും ചെയ്യുന്ന ഒട്ടേറെ പരിശ്രമങ്ങളിലൂടെ കാന്‍സര്‍രോഗത്തെ മറികടക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തില്‍ പാരിസില്‍ ചേര്‍ന്ന World Summit Against Cancer for the Millennium ത്തിലാണ് കാന്‍സര്‍ ദിനാചരണത്തിന് തുടക്കമിട്ടത്. പതിനഞ്ച് വര്‍ഷം പിന്നിട്ട കാന്‍സര്‍ ദിനാചരണത്തില്‍ WE CAN. I CAN '... എന്ന സന്ദേശത്തിലൂന്നി വരുന്ന മൂന്നുവര്‍ഷം വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























