സിയാച്ചിനിലുണ്ടായ വന്‍ ഹിമപാതത്തില്‍ 10 സൈനികര്‍ മരിച്ചതായി സ്ഥിരീകരിച്ചു

സിയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതായ പത്ത് സൈനികര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ പത്ത് സൈനികരാണ് ഹിമപാതത്തില്‍ അകപ്പെട്ടത്. പ്രദേശമാകെ മഞ്ഞ് മൂടിയതിനാല്‍ ആരും രക്ഷപെടാന്‍ ഇടയില്ലെന്ന് സൈന്യം വൈകിട്ടോടെ വിലയിരുത്തിയിരുന്നു. മഞ്ഞില്‍ തിരച്ചില്‍ നടത്താനുള്ള പ്രത്യേക ഉപകരണങ്ങളും പരിശീലനം കിട്ടിയ നായ്ക്കളെയും ഇവിടെ എത്തിച്ച് വ്യോമസേനയുടെ സഹായത്തോടുകൂടിയായിരുന്നു തെരച്ചില്‍.
രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീര സൈനികര്‍ക്ക് സല്യുട്ട് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു.മരിച്ചവരുടെ കുടുംബാംഗങ്ങളെ ആദരാഞ്ജലികള്‍ അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
സമുദ്ര നിരപ്പില്‍ നിന്ന് 19,000 അടി ഉയരത്തിലുള്ള ഈ മേഖല ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ്. കനത്ത മഞ്ഞുകട്ടകള്‍ സൈനിക പോസ്റ്റിന്റെ മുകളിലേക്ക് വീണാണ് അപകടം ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























