ബീഫ് കഴിക്കുന്നതിനുള്ള സ്വാതന്ത്രം എല്ലാവര്‍ക്കും ഉണ്ട്: അമിതാഭ് കാന്ത്

ഇഷ്ടമുള്ളത് കഴിക്കുന്നതിന് ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ അമിതാഭ് കാന്ത്. സ്വാതന്ത്രമുള്ള ജനാധിപത്യ സംവിധാനത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഫ് കഴിക്കുന്നതിനുള്ള സ്വാതന്ത്രം എല്ലാവര്‍ക്കും ഉണ്ടെന്നും താന്‍ കേരളാ കേഡറില്‍ നിന്ന് വരുന്നയാളാണെന്നും കേരളത്തില്‍ തന്റെ അയല്‍ക്കാരില്‍ ഒരാള്‍ നായരും മറ്റെയാള്‍ ബ്രാഹ്മണനുമായിരുന്നുവെന്നും അവരെല്ലാം ബീഫ് കഴിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ളത് കഴിക്കുന്നതിനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള സ്വാതന്ത്രം രാജ്യത്ത് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























