ഭീകരവാദത്തെ ഉന്മൂലനം ചെയ്താല്‍ പാക്കിസ്ഥാനൊപ്പം നില്‍ക്കാമെന്ന് രാജ്‌നാഥ് സിങ്

ഭീകരവാദികളെയും ഭീകരവാദത്തെയും തകര്‍ക്കാന്‍ തയ്യാറായാല്‍ പാക്കിസ്ഥാനോടൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ. പാക്കിസ്ഥാനിലുള്ള ഭീകരസംഘടകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് നിങ്ങള്‍ തയ്യാറായാല്‍ അത് നയതന്ത്ര ബന്ധം മാത്രമല്ല, ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതിനു സഹായിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്ത്യയിലുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് പാക്കിസ്ഥാനാണ്. അതിനാല്‍ ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ ഉന്മൂലനം ചെയ്യണം. രാജസ്ഥാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഭീകരവാദ വിരുദ്ധ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
26/11 മുംബൈ ഭീകരാക്രമണവും പത്താന്‍കോട്ട് ഭീകരാക്രമണവും ഇന്ത്യയ്ക്കുള്ളിലേക്ക് ഇറങ്ങിച്ചെന്നിട്ടുള്ളവയായിരുന്നു. ഇന്ത്യയെ വ്യക്തമായി ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു പഠാന്‍കോട്ട് ആക്രമണം. നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ അതിടയാക്കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിലും ധാരാളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























