ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി; മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി

ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസില്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവാണ് അനുമതി നല്‍കിയത്. ചവാനെതിരെ കൂടുതല്‍ തെളിവ് ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ വീണ്ടും അനുമതി തേടി സിബിഐ ഗവര്‍ണറെ സമീപിക്കുകയായിരുന്നു.
വിമുക്ത ഭടന്മാര്‍ക്കും കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്കും കുടുംബത്തിനുമായി അനുവദിച്ച ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി ഫഌറ്റുകള്‍ അനധികൃതമായി ബന്ധുക്കള്‍ക്ക് വേണ്ടി കൈവശപ്പെടുത്തിയെന്നന്നാണ് കേസിനാധാരം. ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ അനുവദിക്കുകയും ചെയ്തുവെന്ന് ചവാനെതിരായ ആരോപണമുയര്‍ന്നു. 2010ല്‍ ആദര്‍ശ് അഴിമതി ആരോപണത്തെ തുടര്‍ന്ന് അശോക് ചവാന്‍ രാജിവെച്ചിട്ടുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























