ഭര്‍തൃസഹോദരന്‍ യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

ചായയ്ക്ക് കടുപ്പം പോരാന്നും, പലഹാരത്തിന് രുചിയില്ലെന്ന് പറഞ്ഞ് തുടങ്ങിയ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തിലാണ്. ഭര്‍തൃസഹോദരന്‍ 37കാരിയെ കൈയ്യില്‍ കിട്ടിയ കത്രിക കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഊര്‍മിള ഗൗര്‍ എന്ന 37കാരി കഴുത്തിന് കുത്തേറ്റാണ് കൊല്ലപ്പെട്ടത്. 48കാരനായ ഊര്‍മിളയുടെ ഭര്‍ത്താവ് ഹര്‍പാല്‍ സിംഗ് ഓട്ടോ ഡ്രൈവറാണ്. ഹര്‍പാല്‍ സിംഗിന്റെ സഹോദരന്‍ ഭഗവാന്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സഹോദരനും ഭാര്യയും തമ്മില്‍ ചായയെച്ചൊല്ലി രാവിലെ തര്‍ക്കമുണ്ടായിരുന്നുവെന്ന് ഹര്‍പാല്‍ സിംഗ് പോലീസിനോട് വ്യക്തമാക്കി. ഉച്ചഭക്ഷണത്തിനായി വീട്ടില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച ഭാര്യയെ ഹര്‍പാല്‍ കാണുന്നത്. സഹോദരന്‍ മൃതദേഹത്തിനു മുന്നില്‍ നില്‍ക്കുകയായിരുന്നു.
ഭര്‍ത്താവ് ജോലിക്കു പോയശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിയെന്നാണ് പറയുന്നത്. വാക്ക് തര്‍ക്കം രൂക്ഷമായപ്പോള്‍ ഊര്‍മിളയെ ഭഗവാന്‍ സിംഗ് കത്രിക വെച്ച് കഴുത്തിന് കുത്തുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഊര്‍മിള വീട്ടില്‍വെച്ചു തന്നെ മരണപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























