ആറു വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

സ്‌കൂള്‍ ക്യാംപസിനകത്തെ ടാങ്കില്‍ ആറുവയസ്സുകാരന്‍ മുങ്ങിമരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് സംഭവം. അറസ്റ്റിലായവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. കുട്ടി ടാങ്കില്‍ മുങ്ങിമരിക്കാന്‍ കാരണം ജീവനക്കാരുടെ അശ്രദ്ധയായതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മൂന്നാഴ്ചയ്ക്കുള്ളില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ദിവ്യാന്‍ഷ് കക്രോരയെ ജനുവരി 30നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























