ഷീന ബോറ വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി

ഷീന ബോറ വധക്കേസിലെ പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി. ഷീനയുടെ മാതാവ് ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരെ ചോദ്യം ചെയ്യുന്നതിനാണ് മുംബൈയിലെ പ്രത്യേക സിബിഐ കോടതി അനുമതി നല്‍കിയത്. പ്രതികളെ 15 ദിവസം ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം ജഡ്ജി എച്ച്. എസ്. മഹാജന്‍ അംഗീകരിച്ചു.
സാക്ഷിമൊഴികളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും സിബിഐ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. 2012ല്‍ ഇന്ദ്രാണി, സഞ്ജീവ് ഖന്ന, ശ്യംവര്‍ റായ് എന്നിവര്‍ ഷീനയെ കൊലപ്പെടുത്തിയശേഷം തെളിവു നശിപ്പിക്കാനായി വാഹനത്തിലിട്ട് കത്തിച്ചെന്നാണ് കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























