സല്മാന് ഖാനെതിരായ കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കാറിടിപ്പിച്ച് കൊലക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് ജെ.എസ് ഖേര്‍, ജസ്റ്റീസ് സി.നാഗപ്പന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുക. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കും മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
2002ല്‍ നടന്ന കേസില്‍ കഴിഞ്ഞ വര്‍ഷമാണ് മുംബൈ ഹൈക്കോടതി സല്‍മാന്‍ഖാനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതി വിധിച്ച അഞ്ചു വര്‍ഷം തടവ് ശിക്ഷ റദ്ദാക്കിയാണ് സല്‍മാന് എതിരായ എല്ലാ കുറ്റങ്ങളും നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ ജനുവരി 22നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























