ആമിര്‍ ഖാനെ സ്‌നാപ് ഡീല്‍ ബ്രാന്റ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കി

നടന്‍ ആമിര്‍ ഖാനെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ് ഡീല്‍ തങ്ങളുടെ ബ്രാന്റ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കി. സ്‌നാപ് ഡീലിന്റെ ദില്‍ കീ ഡീല്‍ എന്ന പ്രചാരണപരിപാടിയുടെ ബ്രാന്റ് അംബാസഡറാണ് ആമിര്‍. ആമിറുമായുള്‌ല കരാര്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി പുതുക്കാമായിരുന്നെങ്കിലും വേണ്ടെന്നാണ് തീരുമാനമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം പ്രചാരണ പരിപാടിയുടെ ബ്രാന്റ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ആമിര്‍ ഖാനെ മാറ്റിയിരുന്നു. രാജ്യത്ത് വര്‍ദ്ധിയ്ക്കുന്ന അസഹിഷ്ണുതയില്‍ വലിയ ആശങ്കയുണ്ടെന്നും രാജ്യം വിട്ടുപോകുന്നതിനെ കുറിച്ച് വരെ ഒരു ഘട്ടത്തില്‍ ഭാര്യ കിരണ്‍ റാവു ആലോചിച്ചിരുന്നുവെന്നും ഉള്ള ആമിറിന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























