ഐ.എസ് ബന്ധം: ഡല്‍ഹിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു

തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ മുഹ്‌സീനെയാണ് ദേശീയ അന്വേഷണ എജന്‍സി ഇന്ന് പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് 85,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
റൂര്‍ക്കിലെ ഐ.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നത് ഇയാളാണോയെന്ന് സംശയിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി പറഞ്ഞു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലൂടെ ഐ.എസ് ബന്ധമുള്ള പതിമൂന്നോളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























