ബീഡി ചോദിച്ച യുവാവിനെ തല്ലിച്ചതച്ചു

ബീഡി ചോദിച്ച യുവാവിനെ തല്ലിച്ചതച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഒരു ബീഡി ചോദിച്ചതിനാണ് യുവാവിനെ തല്ലിച്ചതച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവിനെ നാലുപേര്‍ ചേര്‍ന്ന് തല്ലി ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്.
യുവാവിനെ തല്ലിച്ചതയ്ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുണ്ട് വീഡിയോയ്ക്ക്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നാലുപേര്‍ ചേര്‍ന്ന് ഒരാളെ തല്ലി ചതയ്ക്കുന്നത് വ്യക്തമാണ്. അടിച്ചുവീഴ്ത്തിയശേഷം ബെല്‍റ്റ് ഊരി തല്ലുന്നുമുണ്ട്. നിലത്ത് വീണ യുവാവിന്റെ ദേഹത്ത് ഒരാള്‍ മൂത്രമൊഴിക്കുന്നതായും കാണാം.
പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് യുവാവിനെ രക്ഷിക്കുന്നത്. മര്‍ദ്ദിച്ച സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവ് ബീഡി ചോദിച്ചപ്പോള്‍ കയ്യില്‍ ബീഡി ഇല്ലെന്ന് പറഞ്ഞെന്നും ഇതു കേട്ട യുവാവ് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പിടിയിലായവര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























