അഭിമുഖം നടത്തണമെങ്കില്‍ മാന്യമായി വസ്ത്രം ധരിച്ചെത്താന്‍ ഹാഷിം അംല

അഭിമുഖം നടത്താനുള്ള ഇന്ത്യന്‍ അവതാരകയുടെ അഭ്യര്‍ത്ഥന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല തള്ളി. പൂര്‍ണമായും നഗ്‌നത മറക്കാതെയുള്ള അവതാരകയുടെ വസ്ത്രധാരണമാണ് താരത്തെ ചൊടിപ്പിച്ചത്. എബിപി ലൈവിലെ അവതാരകയാണ് മോഡേണ്‍ വേഷമണിഞ്ഞ് അംലയെ അഭിമുഖം നടത്താനെത്തിയത്.
എന്നാല്‍ അവതാരകയ്ക്ക് മുഖം നല്‍കാതിരുന്ന താരം താല്‍പര്യമില്ലായ്മ അധികൃതരെ അറിയിക്കുകയായിരുന്നു. അവതാരകയുടെ ഇറുകിയതും ചെറുതുമായ മേല്‍വസ്ത്രവും ഇറക്കം കുറഞ്ഞ വസ്ത്രധാരണവും തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് താരം അധികൃതരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അവതാരകയോട് അംലയുമായി അഭിമുഖം നടത്തണമെങ്കില്‍ മര്യാദയ്ക്ക് വസ്ത്രം ധരിച്ചെത്താന്‍ അധികൃതര്‍ അറിയിച്ചു. ഇസ്ലാം മതവിശ്വാസിയായ അംല മുമ്പ് ടീം ജേഴ്‌സിയില്‍ കാസ്റ്റില്‍ ബിയറിന്റെ പരസ്യം ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ത്തും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























