ഗുജറാത്തില്‍ ബസ് മറിഞ്ഞ് 20പേര്‍ മരിച്ചു

ഗുജറാത്തില്‍ പാലത്തില്‍നിന്നും നദിയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. നാവസാരി ജില്ലയിലെ സുപ ഗ്രാമത്തിലാണ് അപകടം. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബസ് പൂര്‍ണ നദിയിലേക്കാണ് മറിഞ്ഞത്. നവസാരിയില്‍നിന്നും യുകായിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റ നിരവധിപ്പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























