ഹൈദരാബാദില്‍ നൈജീരിയന്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം

തങ്ങളെ മര്‍ദിച്ചെന്ന പരാതിയുമായി നൈജീരിയന്‍ യുവാക്കളാണ് രംഗത്തെത്തിയത്. ഒരു കൂട്ടം പ്രദേശവാസികള്‍ തങ്ങളെ മര്‍ദിച്ചെന്ന പരാതിയുമായി നൈജീരിയന്‍ യുവാക്കള്‍ ഹൈദരാബാദ് പോലീസിനെ സമീപിച്ചു. തൊളിചൗക്കില്‍ റോഡ് അരികില്‍ വച്ച് ഒരു കൂട്ടം ജനങ്ങള്‍ മര്‍ദിച്ചെന്നാണ് ഇവര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച ഹൈദരാബാദില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; നൈജീരിയന്‍ യുവാക്കളെ തൊളിചൗക്കിലുള്ള കക്കിംപെത്ത് പ്രദേശത്ത് വച്ച് ഒരു കൂട്ടം ആള്‍ക്കാര്‍ മര്‍ദിക്കുകയും അതിക്ഷേപിക്കുകയുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ചിലരുടെ പക്കല്‍ തോക്കും കത്തിയും ഉള്ളതായും യുവാക്കള്‍ പരാതിയില്‍ പറയുന്നു. നൈജീരിയന്‍ യുവാക്കള്‍ മോസ്‌ക്കില്‍ പോയി താമസസ്ഥലത്തേക്ക് മടങ്ങുന്നവഴി ഒരു കൂട്ടം ആള്‍ക്കാര്‍ മര്‍ദിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























