ഗതാഗതപരിഷ്‌ക്കരണത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

ഒറ്റ-ഇരട്ടയക്ക ഗതാതഗതപരിഷ്‌കരണ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുന്നു. ബംഗളുരുവില്‍ നാച്ചുറോപ്പതി ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തിരിച്ചെത്തിയാല്‍ ഉടന്‍ പദ്ധതിയുടെ രണ്്ടാം ഘട്ടത്തില്‍ തീരുമാനമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് ജനഹിത പരിശോധന നടത്തുമെന്ന് കേജരിവാള്‍ അറിയിച്ചിരുന്നു. ഇതിനായി ഇ-മെയില്‍ ഐഡിയും തുറന്നു. ഇവിടെ ലഭിച്ച മറുപടികള്‍ പരിശോധിച്ചശേഷമാകും പദ്ധതി നടപ്പാക്കുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുന്നതിനു മുമ്പ് ഡല്‍ഹി സര്‍ക്കാര്‍ നിയമസഭാംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്്ട്. ശനിയാഴ്ചയും ഞായറാഴ്ചയുമായാകും യോഗം നടക്കുക. ഇതിനുശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























