അധ്യാപകരുടെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം

അധ്യാപകരുടെ ഹോസ്റ്റലില്‍ നിന്നും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. വിനയ് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 1.09ന് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ നിന്ന് വിനയ് കുമാര്‍ ഇറങ്ങിപോകുന്നത് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
വൈകിട്ട് ഒന്നരയോടെയാണ് അധ്യാപകരുടെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ വിനയ് ഹോസ്റ്റലില്‍ എത്തിയത് എങ്ങനെയാണെന്ന് വ്യക്തമല്ല. രക്തത്തില്‍ കുളിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























