ശിവകാശിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു
തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. പരുക്കേറ്റവരെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ചുറ്റുമുള്ള പടക്കനിര്‍മാണശാലകള്‍ തല്‍ക്കാലത്തേക്ക് അടച്ചിടാന്‍ പൊലീസ് നിര്‍ദേശം നല്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha