പ്രണയദിനം ആഘോഷിക്കാന്‍ വായ്പയ്ക്ക് അപേക്ഷിച്ച ഉദ്യോഗസ്ഥന് വായ്പ നിരസിച്ചു
അഹമ്മബാബാദില്‍ പ്രണയദിനം ആഘോഷിക്കാന്‍ വായ്പയ്ക്ക് അപേക്ഷിച്ച ഉദ്യോഗസ്ഥന് വായ്പ നിരസിച്ചു. ഗുജറാത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായ ദിഗ്വിജയ് സിങ് ആണ് വായ്പയ്ക്ക് അപേക്ഷിച്ചത്. 42,970 രൂപ വേണമെന്നായിരുന്നു ഇയാളുടെ അപേക്ഷ. ലോണ്‍ അപേക്ഷയില്‍ ലോണ്‍ എടുക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്ന കോളത്തിലാണ് വാലന്റൈന്‍ ദിനാഘോഷം എന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്‍വാലിഡ് ഫെസ്റ്റിവല്‍ എന്നഹ കുറിപ്പോടെ മേലധികാരികള്‍ ഇയാളുടെ അപേക്ഷ നിരസിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറാന് ദിഗ്വിജയ് സിങ് തയ്യാറായില്ല. വസന്ത പഞ്ചമി ആഘോഷത്തിന് എന്ന പേരില്‍ ഇയാള്‍ വീണ്ടും ലോണിന് അപേക്ഷിച്ചു. ഈ അപേക്ഷ ബാങ്ക് അംഗീകരിക്കുകയും ചെയ്തു. ഉത്തരേന്ത്യയില്‍ സരസ്വതി പൂജയുമായി ബന്ധപ്പെട്ട ആഘോഷമാണ് വസന്ത പഞ്ചമി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha