പത്തൊമ്പതുകാരിയെ മാനഭംഗത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍

പത്തൊമ്പതുകാരിയെ മാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. മംഗളൂരുവിലെ പ്രശസ്തമായ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ പുജാരിയായ ഹരിചന്ദ്ര റാവുവാണ്(56) അറസ്റ്റിലായത്. വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ഒരു വര്‍ഷത്തോളം ലൈംഗികമായി ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു.
ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. തുടര്‍ന്ന് രഹസ്യമായി ഗര്‍ഭഛിദ്രം നടത്തുന്നതിന് പെണ്‍കുട്ടിയെ ഇയാള്‍ ആശുപത്രിയില്‍ എത്തിക്കുന്നതോടെയാണ് സംഭവം പുറത്താകുന്നത്. ആശുപത്രി അധികൃതരുടെ പരാതിയില്‍ പോലീസെത്തി ഹരിചന്ദ്ര റാവുവിനെ അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























