സഹപ്രവര്‍ത്തകനായ ഡോക്ടറെ വെടിവച്ചതിനു ശേഷം ഡോക്ടര്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദില്‍ സഹപ്രവര്‍ത്തകനായ ഡോക്ടറെ വെടിവച്ച ഡോക്ടര്‍ അതേ തോക്കുപയോഗിച്ച് വെടിവച്ച് മരിച്ചു. നഗരത്തിന് അടുത്തുള്ള സുഹൃത്തിന്റെ ഫാംഹൗസില്‍ ഇന്നു രാവിലെയാണ് ഡോ.ശശികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ ഡോ.ശശികുമാര്‍ ഇന്നലെ സഹപ്രവര്‍ത്തകനായ ഉദയ്കുമാറിനെ വെടിവച്ചിരുന്നു. ചെവിയുടെ അറ്റത്ത് പരിക്കേറ്റ ഉദയ്കുമാര് ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു.
ഇവര്‍ ഇരുവരും മറ്റൊരു ഡോക്ടറായ സായികുമാറും ചേര്‍ന്ന് ഹൈദരാബാദില്‍ ഒരു സ്വകാര്യ ആശുപത്രി നടത്തുന്നുണ്ടായിരുന്നു. ആശുപത്രിയുടെ ഭാവി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി മൂവരും ഒരു റസ്റ്റോറന്റില്‍ വച്ച് കാണാന്‍ തീരുമാനിച്ചിരുന്നു.
അവിടെ തിരക്കായതിനാല്‍ ഒരു എസ്.യു.വിയില്‍ അവിടെ നിന്നു മടങ്ങവേ യാത്രയ്ക്കിടയില്‍ കാറിനുള്ളില്‍ വച്ച് വാക്കേറ്റമുണ്ടാകുകയും ശശികുമാര്‍ ഉദയ്കുമാറിനെ വെടിവയ്ക്കുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha