ആരാധകനെ തല്ലി: ബോളിവുഡ് താരം ഗോവിന്ദ മാപ്പു പറഞ്ഞു
ആരാധകനെ തല്ലിയ കേസില്‍ ബോളിവുഡ് താരം ഗോവിന്ദ മാപ്പു പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഗോവിന്ദ മാപ്പ് പറഞ്ഞത്. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തയാറാണന്നും ഗോവിന്ദയുടെ അഭിഭാഷകന് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. 2008 ല്‍ മണി ഹേ തോ ഹണി ഹേ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവമുണ്ടായത്. സെറ്റില്‍ മോശമായി പെരുമാറിയെന്നാരോപിച്ച് സന്തോഷ് റായ് എന്ന ആരാധകനെയാണ് ഗോവിന്ദ തല്ലിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha