മാഗി നൂഡില്‍സിന്റെ ചിക്കന്‍ വേരിയന്റ് വിപണികളില്‍ വീണ്ടും എത്തുന്നു

നെസ്‌ലെ ഇന്ത്യയുടെ മാഗി നൂഡില്‍സിന്റെ ചിക്കന്‍ വേരിയന്റ് തിരിച്ചുവരുന്നു. ഓണ്‍ലൈന്‍ വ്യാപാര ശ്യംഖലയായ സ്‌നാപ്ഡീല്‍ മുഖേനയാണു മാഗി ചിക്കന്‍ നൂഡില്‍സിന്റെ വില്പന. പരിമിതമായ മാഗിയുടെ പാക്കറ്റുകള്‍ വ്യാഴാഴ്ച മുതല്‍ വില്പന ആരംഭിക്കും.
അളവില്‍ കൂടുതല്‍ ലെഡിന്റെ അംശം മാഗിയില്‍ കണ്‌ടെത്തിയതിനെത്തുടര്‍ന്നു കേന്ദ്രസര്‍ക്കാര്‍ മാഗി നൂഡില്‍സ് നിരോധിച്ചിരുന്നു. എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന്മേല്‍ മൂന്നു വ്യത്യസ്ത ലാബുകളില്‍ നടത്തിയ പരിശോധനയില്‍ മാഗി സുരക്ഷിതമാണെന്നു കണ്‌ടെത്തി.
തുടര്‍ന്നു മാഗി ജൂണില്‍ വിപണിയില്‍ തിരിച്ചെത്തുകയായിരുന്നു. മാഗി ആട്ട നൂഡില്‍സ്, ഓട്ട്‌സ് നൂഡില്‍സ്, കപ്പ് നൂഡില്‍സ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ള നൂഡില്‍സുകള്‍ മാഗി ഡിസംബറില്‍ പുറത്തിറക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























