ഇന്ത്യ പേടിയോടെ നോക്കിക്കണ്ട ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, മുന്‍ കരുതല്‍ ആളപായം കുറച്ചു

ഇന്ത്യ പേടിയോടെ നോക്കിക്കണ്ട ഫൈലിന്‍ ചുഴലിക്കാറ്റ് അധികം നാശം വിതയ്‌ക്കാതെ കടന്നു പോകുകയാണ്. ആദ്യ മണിക്കൂറില്‍ 200 കിലേമീറ്റര്‍ വേഗതയിലായിരുന്ന കാറ്റിന്റെ വേഗത കുറഞ്ഞത് ആശ്വാസമാണ്.
ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഗോപാല്‍പൂരില്‍ അരകിലോമീറ്ററോളം കടല്‍ കയറുകയും തിരമാലകള്‍ 15 അടിവരെ ഉയരുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പലയിടത്തും തകര്‍ന്നു. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഹാള്‍ഡിയന്‍ തീരത്ത് ഇരുമ്പയിര് കയറ്റിയ കപ്പല്‍ മുങ്ങി. 18 തൊഴിലാളികള്‍ കപ്പലില്‍ കുടുംങ്ങിക്കിടക്കുകയാണ്. കനത്ത മഴയില്‍ ഒഡീഷയിലും ആന്ധ്രയിലുമായി മരിച്ചവരുടെ എണ്ണം ഏഴായി. പരമാവധി മുന്‍കരുതല്‍ എടുത്തതിനാല്‍ ആളപായം പരമാവധി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആന്ധ്ര തീരത്തു നിന്നും ഒരു ലക്ഷത്തോളം ജനങ്ങളേയും ഒഡീഷ തീരത്തു നിന്നും 4,80,000 പേരെയുമാണ് ഒഴിപ്പിച്ചത്.
ആന്ധ്രാപ്രദേശിലെ വൈദ്യൂതി, വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തീവ്രശ്രമം. ഫൈലിന്‍ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു, സൂപ്പര്‍ സൈക്ലോണ്‍ അല്ലെന്ന് വിദഗ്ദര്‍. ചുഴലികൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക് നീങ്ങിയതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha