കോടീശ്വരനായ സുന്ദര്‍... ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സിഇഒ സുന്ദര്‍ പിച്ചായി
ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) ഇനി മുതല്‍ ഗൂഗിളിന്റെ സുന്ദര്‍ പിച്ചായി. കമ്പനിയുടെ 199 മില്ല്യണ്‍ ഡോളര്‍ വരുന്ന ഓഹരികള്‍ പിച്ചായിക്ക് നല്‍കിയതോടെയാണ് ശമ്പളത്തിന്റെ കാര്യത്തില്‍ പിച്ചായി ഒന്നാമതെത്തിയത്. 43കാരനായ പിച്ചായിക്ക് 273,328 ഓഹരികളാണ് ഗൂഗിള്‍ കൈമാറിയത്.
2019 വരെ പദവിയിലുണ്ടെങ്കില് വന്‍ വര്‍ദ്ധനയാണ് ഉണ്ടാവുക. 2004ലാണ് പിച്ചായി ഗൂഗിളിലെത്തിയത്. ഗൂഗിള്‍ ക്രോം, ക്രോം ഒ.എസ് എന്നിവ വികസിപ്പിച്ചെടുത്ത സംഘത്തിലെ പ്രധാനിയായിരുന്നു പിച്ചായി. ആല്‍ഫബെറ്റ് എന്ന പേരില്‍ ഗൂഗിള്‍ പുതിയ കമ്പനി രൂപീകരിച്ചതിന് പിന്നാലെയാണ് പിച്ചായിയെ കമ്പനിയുടെ സി.ഇ.ഒ ആക്കിയത്.
തമിഴ്നാട്ടിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച പിച്ചായി ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. പെന്‍സില്‍വാനിയ സര്‍വകലാശാലയ്ക്ക് കീഴിലുള്ള വാര്‍ട്ടണ്‍ സ്കൂളില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മറ്റൊരു മാസ്റ്റര്‍ ബിരുദവും പിച്ചായി കരസ്ഥമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha