പര്‍വേസ് മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡന്റുമായ പര്‍വേസ് മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കറാച്ചിയിലെ വീട്ടില്‍വച്ച് ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്നാണ് 72കാരനായ മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റി. മുഷറഫ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മുഷറഫിന് ഹൃദയസ്തംഭനമാണ് ഉണ്ടായതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha