രാഷ്ട്രപതി ഭവന്റെ മുഗള്‍ ഗാര്ഡന് സന്ദര്‍ശകര്‍ക്കായി നാളെ തുറന്നു കൊടുക്കും
രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്ഡന് നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. മാര്‍ച്ച് 19 വരെ ആണ് സന്ദര്‍ശകരെ അനുവദിച്ചിരിക്കുന്നത്. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണിവരെയാണ് സന്ദര്‍ശന സമയം. ഹെര്‍ബല്‍ ഗാര്ഡന്, ബോണ്സായ്ഗര്ഡന്, മ്യൂസിക്കല്‍ ഗര്ഡന് എന്നിവിടങ്ങളിലും ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിച്ചുണ്ട്.
എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ഉദ്യാനോത്സവത്തിന്റെ ഭാഗമായാണിത്. കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സന്ദര്‍ശകരെ അകത്തേക്ക് കടത്തിവിടുകയുള്ളു. വെള്ളക്കുപ്പികളും പ്ലാസ്റ്റിക് കവറുകളും നിരോധിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവന്റെ മുപ്പത്തിയഞ്ചാം നമ്പര്‍ ഗേറ്റ് വഴി മാത്രമാണ് പ്രവേശനം അനുവദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha