ഈ മിടുക്കിയ്ക്ക് കൈയ്യടി... രാമായണം പരീക്ഷയില്‍ മുസ്ലിം പെണ്‍കുട്ടി ടോപ് സ്കോറര്‍
രാമായണം പരീക്ഷയില്‍ മുസ്ലിം പെണ്‍കുട്ടി ടോപ് സ്കോറര്‍. ഭാരത സംസ്കൃതി പ്രതിസ്ഥാന് കഴിഞ്ഞ വര്‍ഷം നവംബറില്‍ സംഘടിപ്പിച്ച രാമായണം പരീക്ഷയിലാണ് കര്‍ണാടകയിലെ പുത്തൂരില്‍നിന്നുള്ള ഫാത്തിമ റാഹില 93 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കര്‍ണാടക-കേരള അതിര്‍ത്തിയിലെ സുല്ലിയപടവ് സര്‍വോദയ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഫാത്തിമ. ഫാക്ടറി ജോലിക്കാരനായ എം. ഇബ്രാഹിമാണ് ഫാത്തിമയുടെ പിതാവ്. പരീക്ഷയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായി ഫാത്തിമ കഠിനമായി പരിശ്രമിച്ചതായി പിതാവ് ഇബ്രാഹിം പറഞ്ഞു.
ഹിന്ദു പുരാണങ്ങളെ അതീവശ്രദ്ധയോടെ വീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഫാത്തിമ ഇപ്പോള്‍ മഹാഭാരതം പരീക്ഷ എഴുതുന്നതിനായി തയാറെടുക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha