വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് പിടിയില്‍
15കാരിയായ വിദ്യാര്‍ത്ഥിനിയെ നാളുകളായി പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍ ബന്‍ജാരെ എന്ന 40കാരനായ അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെതത്. അധ്യാപകന് കുട്ടിക്ക് ട്യൂഷനും എടുത്തിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയാണ് പ്രവീണ്‍ ട്യൂഷന് എടുത്തിരുന്നത്.
പെണ്‍കുട്ടി തനിച്ചുള്ള സമയങ്ങളില്‍ ഇയാള്‍ ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് പ്രവീണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമ്മയും സഹോദരനും വീട്ടില്‍ നിന്നും പുറത്ത് പോയ ദിവസം കുട്ടി വീണ്ടും പീഡനത്തിനിരയായി.
സംഭവം തന്റെ മൂത്ത സഹോദരിയെ കുട്ടി അറിയിച്ചു. തുടര്‍ന്ന് മൂത്ത സഹോദരി മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതി ലഭിച്ച് ഉടന്‍ തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha