ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി രാജിക്കൊരുങ്ങുന്നു

ഫെയ്‌സ്ബുക്കിന്റെ ഇന്ത്യാ വിഭാഗം മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു. കലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലുള്ള ഫെസ്ബുക്ക് ഓഫിസിലേക്കു തിരികെ പോകുകയാണെന്ന് അവര്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ഇക്കാര്യം കിര്‍ത്തിക അറിയിച്ചത്. ഫെയ്‌സ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് പദ്ധതിക്കെതിരായി ട്രായ് നിലപാടെടുത്തതാണ് കിര്‍ത്തികയുടെ രാജിക്കു കാരണം.
ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയാണ് കിര്‍ത്തിഗ റെഡ്ഡി. കുടുംബം എപ്പോഴും തിരിച്ചുപോകാന്‍ ആഗ്രഹിച്ചിരുന്നെന്നും കുട്ടികളുടെ പഠനത്തിന് ഇപ്പോള്‍ തിരിച്ചുപോകുന്നത് ശരിയായ സമയമായിരിക്കുമെന്നും കിര്‍ത്തിഗ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ അടുത്ത മേധാവിയെ കണ്ടെത്തുന്നതിനു സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























