കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടു. ഓഫിസര്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 18 മണിക്കൂറായി നടക്കുന്ന ഏറ്റുമുട്ടല്‍ തുടരുകയാണ്.
മര്‍സരി ഗ്രാമത്തിലെ ഒരു വീട്ടില്‍ ഭീകരരുടെ സംഘം ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക്‌നേരെ വെടിയുതിര്‍ത്തു. ഇതോടെ സൈന്യവും തിരിച്ചടിച്ചു.
രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ ഭീകരര്‍ ഒളിച്ചിരുന്ന വീട് പൂര്‍ണമായും തകര്‍ത്തുവെന്ന് സൈനിക വക്താവ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























