ഭാര്യയുടെ മരണത്തില്‍ സങ്കടം സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവും മകളും ജീവനൊടുക്കി

ഭാര്യയുടെ മരണത്തില്‍ സങ്കടം സഹിക്കാനാവാതെ ഭര്‍ത്താവും മകളും ആത്മഹത്യ ചെയ്തു. ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. അമര്‍ ലാല്‍ ശര്‍മയും മകള്‍ അഞ്ചലി(13)യുമാണ് ആത്മഹത്യ ചെയ്തത്.
ശര്‍മയും കുട്ടിയും ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ജീവനൊടുക്കിയത്. വീടിന്റെ ഉടമ പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി വീടിന്റെ വാതില്‍ തകര്‍ത്ത് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.
മുറിയില്‍ നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഇതില്‍ നിന്നാണ് ഭാര്യയുടെ മരണത്തില്‍ സങ്കടം സഹിക്കാനാവാതെയാണ് ആത്മഹത്യയെന്ന് തിരിച്ചറിഞ്ഞത്. തങ്ങള്‍ മൂന്ന് പേരും ഒരുമിച്ച് സന്ദോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഇനിയത് സാധ്യമല്ല അതിനാല്‍ തങ്ങളും ജീവനൊടുക്കുന്നു എന്നായിരുന്നു ആത്മഹത്യ കുറിപ്പ്. ദീര്‍ഘ നാളുകളായി അസുഖം ബാധിച്ച ശര്‍മയുടെ ഭാര്യ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























