സിയാച്ചിനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ

ഏറ്റവും ഉയരമേറിയതും അപകടം നിറഞ്ഞ യുദ്ധഭൂമിയുമായ സിയാച്ചിനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ. മഞ്ഞിടിച്ചിലില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ സിയാച്ചിനില്‍ നിന്ന് പാക് സൈനികരെ പിന്‍വലിക്കുന്നതില്‍ പാകിസ്താന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.എന്നാല്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് അറിയിച്ചു.
സിയാച്ചിനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന്റെ ആവശ്യമില്ലെന്നും ഏത് പരിത സ്ഥിതിയിലും ഇന്ത്യന്‍ സൈന്യം അതിര്‍ത്തി സംരക്ഷിക്കുമെന്നും നോര്‍ത്തേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ ഇന്‍ ചീഫ് ലഫ്.ജനറല്‍ ഡി.എസ് ഹൂഡ വ്യക്തമാക്കി.
സിയാച്ചിനില്‍ നിന്ന് തുല്യ ദൂരത്തില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഒരുക്കമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് നേരത്തെ അറിയിച്ചിരുന്നു. മഞ്ഞിടിച്ചിലില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ആലോചിക്കണമെന്ന് പാക് ഹൈക്കമ്മീഷ്ണര്‍ അബ്ദുള്‍ ബാസിത്തും പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























