മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലെ സെന്റര്‍ ഉദ്ഘാടനം ചെയ്ത് മേക്ക് ഇന്‍ ഇന്ത്യ വീക്കിനും മോഡി തുടക്കം കുറിച്ചു. കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായാണ് മേക്ക് ഇന്‍ ഇന്ത്യ വീക്ക് സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും വിവിധ മേഖലകളിലെ കണ്ടുപിടുത്തങ്ങളും നിര്‍മിതികളും മേക്ക് ഇന്‍ ഇന്ത്യ വീക്കിലെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് മേക്ക് ഇന്‍ ഇന്ത്യ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























