സെല്‍ഫി എടുക്കുന്നതിനിടെ കനാലില്‍ വീണ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സെല്‍ഫി എടുക്കുന്നതിനിടെ കനാലില്‍ വീണ് മുങ്ങിമരിച്ചു. കര്‍ണാടകയിലെ ഹുളിവാനയില്‍ ജലസേചന കനാലിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. മാണ്ഡ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് വെള്ളിയാഴ്ച അപകടത്തില്‍പെട്ടത്.
രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് മാണ്ഡ്യ ജില്ലാ പോലിസ് പറഞ്ഞു. മരിച്ച മൂന്നു വിദ്യാര്‍ത്ഥികളോടൊപ്പം സിന്ധു, ഗൗതം പാട്ടേല്‍ എന്നീ വിദ്യാര്‍ത്ഥികളും കനാല്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.
അഞ്ചുപേരും സെല്‍ഫി എടുക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണു. പട്ടേലിനെയും സിന്ധുവിനെയും ലോക്കല്‍ പൊലീസ് രക്ഷിച്ചു. അപകടത്തില്‍ പെട്ട തുംകൂര്‍ സ്വദേശിയായ ഗിരീഷ് എന്ന വിദ്യാര്‍ത്ഥിയുടെ മൃദദേഹം ഇതുവരെയും കണ്ടെത്തിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























