ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ കരിങ്കൊടി കാണിച്ചു

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത വിദ്യാര്‍ത്ഥിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ കരിങ്കൊടി. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിക്കാന്‍ എത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന് നേരെ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചത്. 'രാഹുല്‍ ഗാന്ധി മടങ്ങിപ്പോവുക' തുടങ്ങിയ മുദ്രാവാക്യങ്ങളും വിദ്യാര്‍ത്ഥികള്‍ മുഴക്കി. നടപടിക്ക് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട്.
ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന പേരില്‍ അറസ്റ്റിലായ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് നിരവധി ദേശിയ നേതാക്കളും സര്‍വകലാശാലയില്‍ എത്തി. കോണ്‍ഗ്രസ് നേതാക്കളും ഇടത് നേതാക്കളും വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























