Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..

കടം കൊടുത്ത പണം തിരികെ ചോദിച്ചു: വാക്കുതര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകയെ കുത്തിക്കൊലപ്പെടുത്തി യുവാവ്

09 JANUARY 2025 08:51 PM IST
മലയാളി വാര്‍ത്ത

കടം കൊടുത്ത പണം തിരികെ ചോദിക്കുന്നതിനിടെ വാക്കുതര്‍ക്കത്തിനൊടുവില്‍ സഹപ്രവര്‍ത്തകയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. തൊഴിലിടത്തെ പാര്‍ക്കിംഗില്‍ വെച്ച് സഹപ്രവര്‍ത്തകയെ  കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൃഷ്ണ കനോജ (30) എന്ന 30 കാരനാണ് തന്റെ സഹപ്രവര്‍ത്തകയായ ശുഭദ കോദാരെ(28)യെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പാര്‍ക്കിഗ് ഏരിയയില്‍ വെച്ച് കൃഷ്ണ ശുഭദയെ തടഞ്ഞ് വെക്കുന്നതും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ പ്രകോപിതനായ പ്രതി കത്തികൊണ്ട് യുവതിയെ കുത്തുകയായിരുന്നു. നിരവധി പേര്‍ ഈ കൃത്യത്തിന് ദൃക്‌സാക്ഷിയായെങ്കിലും ആരും കൃഷ്ണ കനോജയെ തടയാനെത്തിയില്ല. യുവതി കുത്തേറ്റ് വീണതോടെ യുവാവ് കത്തി വലിച്ചെറിഞ്ഞു. ഇതോടെ ആളുകള്‍ ഓടിക്കൂടി കൃഷ്ണയെ പിടിച്ച് വെച്ച് മര്‍ദ്ദിക്കുകയും യുവതിയെ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്യുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സുഭദ മരണപ്പെട്ടത്.

യെരവാഡയിലെ ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് കമ്പനിയായ ഡബ്ല്യുഎന്‍എസ് ഗ്ലോബലില്‍ അക്കൗണ്ടന്റാണ് പ്രതിയായ കൃഷ്ണ കനോജ. ശുഭദ കൃഷ്ണ കനോജയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണയും സഹപ്രവര്‍ത്തകയായ യുവതിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നുവെന്നും പിതാവിന്റെ അസുഖത്തിന്റെ പേര് പറഞ്ഞ് ഇവര്‍ യുവാവില്‍ നിന്ന് പലപ്പോഴായി പണം വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. അച്ഛന് അസുഖമാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നും പറഞ്ഞാണ് ശുഭദ പണം വാങ്ങിയത്.

 

കുറച്ച് നാള്‍ കഴിഞ്ഞ് കൃഷ്ണ കനോജ യുവതിയോട് പണം തിരികെ ചോദിച്ചു. എന്നാല്‍ പിതാവിന്റെ ആരോഗ്യനില മോശമാണെന്നും പണമില്ലന്നും പറഞ്ഞ് ശുഭദ പണം നകാന്‍ വിസമ്മതിച്ചു. സംശയം തോന്നിയ കൃഷ്ണ യുവതിയുടെ നാട്ടിലെത്തി. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. സഹപ്രവര്‍ത്തകയുടെ പിതാവിന് അസുഖമൊന്നുമില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും കൃഷ്ണ കനോജ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു.

 

തിരികെ ഓഫീസിലെത്തിയ യുവാവ് യുവതിയോട് തന്നെ കബളിപ്പിച്ചതിനെക്കുറിച്ച് ചോദിക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൃഷ്ണ ശുഭദയെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തിയത്. കൃഷ്ണ കനോജയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷപ്രിയയുടെ മോചനം: ഒദ്യോഗിക വിധിപകര്‍പ്പ് കിട്ടി,  (7 minutes ago)

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (17 minutes ago)

കോണ്‍സുലേറ്റിൽ നിതീഷിന്റെ പൊട്ടിക്കരച്ചിൽ തന്തയെയും സഹോദരിയെയും തൂക്കും..!അറസ്റ്റ് ഉടൻ..!  (26 minutes ago)

പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി  (27 minutes ago)

യാത്രക്കിടെ വിമാനത്തില്‍ കുഴഞ്ഞു വീണ  (34 minutes ago)

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനേയും സെമിയില്‍ റയല്‍ മാഡ്രിഡിനെയും  (38 minutes ago)

അര്‍ജുന്റെ ഓര്‍മ്മകളില്‍.... കേരളത്തെ കണ്ണീരിലാഴ്ത്തിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വയസ്  (44 minutes ago)

പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാം  (49 minutes ago)

രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം  (54 minutes ago)

നിമിഷപ്രിയയുടെ കാര്യത്തിൽ അവസാനം ട്വിസ്റ്റ്.. "തൂക്കിക്കൊല്ലണമെന്ന്" യമനിൽ യുദ്ധം...!  (58 minutes ago)

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ....  (1 hour ago)

ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി  (1 hour ago)

ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (14 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (16 hours ago)

Malayali Vartha Recommends