സുഹൃത്തുനൊപ്പം വാലന്റൈന്‍സ് ദിനം ആഘോഷിക്കാനെത്തിയ യുവാവിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു

ഫെയ്‌സ് ബുക്ക് സുഹൃത്തുനൊപ്പം ഹരിയാനയിലെ ഗുര്‍ഗാവില്‍ വാലന്റൈന്‍സ് ദിനം ആഘോഷിക്കാനെത്തിയ യുവാവിനെ ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു. ഡല്‍ഹി സ്വദേശി ഈശ്വര്‍ (27) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ബന്ധു രമേശ്, അദ്ദേഹത്തിന്റെ െ്രെഡവര്‍ അനില്‍ കുമാര്‍ എന്നിവര്‍ അറസ്റ്റിലായി.
രമേശും െ്രെഡവറും ചേര്‍ന്ന് ഈശ്വറിനെ മര്‍ദ്ദിച്ചശേഷം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിഞ്ഞുവെന്ന് യുവതി പോലീസിന് മൊഴി നല്‍കി. ഗുര്‍ഗാവിലെ ഫ്‌ളാറ്റില്‍ സംസാരിച്ചിരിക്കുന്നതിനിടെയാണ് ബന്ധുവും െ്രെഡവറും സ്ഥലത്തെത്തിയതെന്ന് യുവതി പറയുന്നു.ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വീണിട്ടും ജീവനുണ്ടായിരുന്ന ഈശ്വറിനെ ഇരുവരും ചേര്‍ന്ന് നഗരത്തിലെ റോഡില്‍ ഉപേക്ഷിച്ചു. വാഹനാപകടമാണ് നടന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ആയിരുന്നു ഇത്. ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ എത്തിച്ച ശേഷമാണ് ഈശ്വര്‍ മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























