പിന്നില്‍ വാരണാസി, മുന്നില്‍ തിരുവനന്തപുരം... സ്വച്ഛ് ഭാരത് റാങ്കിങ്ങില്‍ മോഡി പ്രതിനിധീകരിച്ച വാരണാസി പിന്നില്‍

ശുചിത്വത്തിന്റെ കാര്യത്തില്‍ ആരായിരിക്കും മുന്നില്‍ എന്നത് എല്ലാവര്‍ക്കും അറിയാന്‍ ആഗ്രഹമുള്ള ഒന്നാണ്. ശുചിത്വത്തിനായി പല പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വരുന്നത്. എന്നാല്‍ ആ പദ്ധതികള്‍ എല്ലാം വെറും ഒരു വാഗ്ദാനമായി മാത്രം മാറുകയാണ് ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ശുചിത്വ നഗരങ്ങള്‍ക്കുള്ള സ്വച്ഛ് ഭാരത് റാങ്കിങ്ങില്‍ നരേന്ദ്ര മോഡി പ്രതിനിധീകരിച്ച വാരണാസി ഏറ്റവും പിന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 73 ശുചിത്വ നഗരങ്ങളുടെ പട്ടികയില്‍ വാരണാസിയുടെ സ്ഥാനം 65ാമതാണ്. മൈസൂരാണ് ഏറ്റവും മുന്നില്‍. തിരുവനന്തപുരവും കോഴിക്കോടും ആദ്യ 50ല്‍ ഇടം പിടിച്ചപ്പോള്‍ കൊച്ചിയുടെ സ്ഥാനം 55ാമതാണ്.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് 10 ലക്ഷത്തിലധികം ജനങ്ങള്‍ വസിക്കുന്ന രാജ്യത്തെ നഗരങ്ങളുടെ പട്ടിക ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ടത്. മൈസൂര്‍ ആദ്യ സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ചണ്ഡിഘഡ് രണ്ടാം സ്ഥാനവും, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
തിരുവനന്തപുരത്തിന് 40ാം സ്ഥാനവും കോഴിക്കോടിന് 44ാം സ്ഥാനവുമാണുള്ളത്. കേന്ദ്ര നഗര വികസനമന്ത്രി വെങ്കയ്യ നായിഡുവാണ് പട്ടികയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























