സ്‌നാപ് ഡീല്‍ ജീവനക്കാരി ദീപ്തി സര്‍നയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് ഖാന്റെ സിനിമ പ്രചോദിതരായി; പ്രതികള്‍

സ്‌നാപ് ഡീല്‍ ജീവനക്കാരി ദീപ്തി സര്‍നയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് ഖാന്റെ 'ദാര്‍'സിനിമയില്‍ പ്രചോദിതരായിട്ടെന്ന് പ്രതികള്‍. തങ്ങള്‍ ഷാരൂഖ് ഖാന്റെ 'ദാര്‍' സിനിമയെ അനുകരിച്ചാണ് ഗാസിയാബാദില്‍ നിന്നും ദീപ്തിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളില്‍ ഒരാള്‍ പറഞ്ഞു. ഇയാള്‍ ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ്.
മറ്റു പ്രതികള്‍ ഉത്തര്‍പ്രദേശിലെ ബഡുവാന്‍ സ്വദേശികളാണ്. കഴിഞ്ഞ ബുധനാഴ്ച ഓഫീസില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് ദീപ്തിയെ തട്ടിക്കൊണ്ടുപോയത്. ഓട്ടോയില്‍ കയറിയ ദീപ്തിയെ കത്തി ചൂണ്ടി പേടിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തട്ടിക്കൊണ്ടുപോയവര്‍ തന്നെ യാതൊരു വിധത്തിലും അക്രമിച്ചിട്ടില്ലെന്നും ഭക്ഷണവും പലഹാരങ്ങളും നല്‍കിയെന്നും ദീപ്തി പറഞ്ഞു. പിന്നീട് പിറ്റേദിവസം കാലത്ത് നാലുമണിക്ക് പരിചയമില്ലാത്ത റയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുവിടുകയായിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് വിളിക്കുകയായരുന്നു. പ്രതികള്‍ തന്നെ ലൈംഗികമായോ,ശാരീരികമായോ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ കേസ് ഫയല്‍ ചെയ്യേണ്ടെന്നും ദീപ്തി പോലിസിനോട് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























