ട്വിറ്റര്‍ സന്ദേശം തന്റേതല്ലെന്ന് ഹാഫിസ് സയീദ്

ജെഎന്‍യു പ്രതിഷേധത്തെ അനുകൂലിച്ച് പുറത്ത് വന്ന ട്വിറ്റര്‍ സന്ദേശം തന്റേതല്ലെന്ന് ലഷ്‌കറെ തയ്ബ നേതാവ് ഹാഫിസ് സയീദ്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്ന സന്ദേശം ഉപയോഗിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വിഡ്ഡികളാക്കിയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. കൂടാതെ തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചുകൊണ്ടുള്ള വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കശ്മീരിലെ യുവാക്കള്‍ ആരുടെയും നിര്‍ദേശ പ്രകാരമല്ല പ്രവര്‍ത്തിക്കുന്നത്. മുംബൈ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി സയീദ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























