Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ...സിഎന്‍എന്‍ ലേഖിക ഹെലന്‍ റീഗന്‍ മോദിയെ പുകഴ്ത്തി ലേഖനം... മോദി ഇന്ത്യയെ ബഹിരാകാശരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു..

18 JANUARY 2025 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ മറ്റുള്ള വമ്പൻ രാജ്യങ്ങളോട് ഏറ്റുമുട്ടുകയാണ് . ഭൂമിയെ വലംവച്ചുകൊണ്ടിരുന്ന രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിയോജിപ്പിച്ച്,​ നേട്ടങ്ങൾ നിറഞ്ഞ കിരീടത്തിൽ ഐ.എസ്.ആർ.ഒ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുന്നു. സ്‌പെയിസ് ഡോക്കിംഗിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ കൈവരിച്ചു. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് മറ്റു രാജ്യങ്ങൾ. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങളെയാണ് ഭൂമിക്ക് 476 കിലോമീറ്റർ ഉയരെ സംയോജിപ്പിച്ചത്.

 

പി.എസ്.എൽ.വി.സി 60 റോക്കറ്റിലാണ് ഈ ഉപഗ്രഹങ്ങൾ ഡിസംബർ 30-ന് വിക്ഷേപിച്ചിരുന്നത്. സ്വന്തമായി നിർമ്മിച്ച ഉപഗ്രഹങ്ങളാണെന്നതാണ് മറ്റൊരു വലിയ പ്രത്യേകത. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തമാകുന്നു എന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച 'ഗഗനചുംബന"മാണ് സ്പെയിസ് ഡോക്കിംഗിലെ ഇന്ത്യയുടെ ചരിത്രനേട്ടം.
മോദി പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷത്തില്‍ ഇന്ത്യ ബഹിരാകാശരംഗത്ത് കുതിയ്‌ക്കുകയാണെന്ന് അമേരിക്കന്‍ വാര്‍ത്താചാനലായ സിഎന്‍എന്‍ ലേഖിക ഹെലന്‍ റീഗന്‍. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടിയിണക്കുന്ന സ്പെയ്ഡെക്സ് എന്ന പേരിട്ട് വിളിക്കുന്ന ഡോക്കിങ്ങ് ദൗത്യം ഐഎസ് ആര്‍ഒ വിജയകരമായി

പൂര്‍ത്തീകരിച്ചതിനെക്കുറിച്ചുള്ള ലേഖനത്തിലാണ് മോദി ഇന്ത്യയെ ബഹിരാകാശരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതായി ഹെലന്‍ റീഗന്‍ പ്രത്യേകം പ്രശംസിക്കുന്നത്.ബഹിരാകാശത്തെക്കുറിച്ച് എഴുതുന്ന പ്രത്യേക ലേഖിക ഹെലന്‍ റീഗന്‍ എഴുതിയ വാര്‍ത്തയിലാണ് പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദി ഇന്ത്യയുടെ ബഹിരാകാശരംഗത്തെ കുതിപ്പിന് സഹായകരമായ എന്തൊക്കെ നടപടികള്‍ എടുത്തു എന്ന വ്യക്തമാക്കുന്നത്. സിഎന്‍എനിന്റെ സീനയര്‍ ന്യൂസ് ഡെസ്ക് സീനയര്‍ റിപ്പോര്‍ട്ടറാണ് ഹെലന്‍ റീഗന്‍.ബഹിരാകാശരംഗത്തെ വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമം നടന്നത് മോദിയുടെ കാലത്താണെന്നും ലേഖനം സൂചിപ്പിക്കുന്നു.

 

ഈ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചു. അതുപോലെ സ്വകാര്യ കമ്പനികളെ പങ്കാളികളാക്കി. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥങ്ങളില്‍ കുറഞ്ഞ ചെലവില്‍ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന മേഖലയിലാണ് ഇന്ത്യ വാണിജ്യമായി മുന്നേറാന്‍ ശ്രമിക്കുന്നത്. ഈ ദൗത്യമേഖലയിലാണ് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത്.ഡോക്കിങ്ങിന് വേണ്ടി ഇന്ത്യ അയച്ച രണ്ട് ചെറിയ ഉപഗ്രഹങ്ങളും അത് ബഹിരാകാശത്തേക്ക് അയക്കാനുള്ള പിഎസ് എല്‍ വി റോക്കറ്റും ടെസ്റ്റ് ചെയ്തത് അനന്ത് ടെക്നോളജീസ് എന്ന സ്വകാര്യസ്ഥാപനത്തിലാണ്.

 

ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യമേഖലയിലെ സ്ഥാപനത്തെ പങ്കാളിയാക്കുന്നത്. ഇതെല്ലാം ഇന്ത്യയെ ബഹിരാകാശശക്തിയായി വളര്‍ത്താന്‍ മോദി നടത്തിയ ദൗത്യങ്ങളായാണ് ലേഖിക വിശേഷിപ്പിക്കുന്നത്.ഉപഗ്രഹത്തെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിംഗ് നടത്തി 2023ല്‍ തന്നെ ഇന്ത്യ ഉന്നതന്മാരുടെ ബഹിരാകാശ ക്ലബ്ബില്‍ സ്ഥാനം പിടിച്ചെന്ന് ലേഖിക എഴുതുന്നു. ഏതായാലും നമ്മുടെ രാജ്യത്തിൻറെ പവർ എന്താണെന്ന് കുറെ വർഷങ്ങളായി ഇപ്പോൾ മറ്റുള്ള രാജ്യങ്ങൾക്ക് കൂടി ബോധ്യപ്പെട്ടിരിക്കുകയാണ് . ഇനി വരും വർഷങ്ങളിൽ ആണെങ്കിൽ പോലും വരാൻ പോകുന്നതും വമ്പൻ സർപ്രൈസുകളും അതിനുള്ള ഒരുക്കങ്ങൾ നമ്മുടെ രാജ്യം തുടങ്ങി കഴിഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (16 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (3 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends