കനയ്യ കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെത്‌യു

കനയ്യ കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെത്‌യു. ശനിയാഴ്ച്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ അക്കൗണ്ടിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടുണ്ട്. ഡല്‍ഹി പോലിസിന്റെ കസ്റ്റഡിയിലുള്ള കനയ്യ കുമാറിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ശനിയാഴ്ച്ച രാത്രി 8.40 ന് അപ്‌ഡേറ്റായതോടെയാണ് ഹാക്കിങ് വിവരം പുറത്തറിയുന്നത്.
അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തില്‍ ഡല്‍ഹി സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കനയ്യ കുമാറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വഷളാക്കുന്നതിനാണ് അക്കൗണ്ട് ഹാക്ക് ചെയ്തവരുടെ ശ്രമമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























