നടി ഷര്‍മിള ടാഗോറിനെ പാക്കിസ്ഥാനില്‍ തടഞ്ഞുവച്ചു

ലാഹോര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്തശേഷം ഇന്ത്യയിലേക്കു മടങ്ങുകയായിരുന്ന പ്രശസ്ത നടി ഷര്‍മിള ടാഗോറിനെ വാഗാ അതിര്‍ത്തി കടക്കാന്‍ പാക് അധികൃതര്‍ സമ്മതിച്ചില്ല. അവരുടെ യാത്രാരേഖകളില്‍ പോലീസ് റിപ്പോര്‍ട്ട് കാണുന്നില്ലെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ പറഞ്ഞു. ഫാക്‌സ് സന്ദേശം അയച്ച് പിന്നീട് റിപ്പോര്‍ട്ട് വരുത്തിയെങ്കിലും യാത്ര മാറ്റിവച്ച് ഷര്‍മിള ഹോട്ടലിലേക്കു മടങ്ങി. തിങ്കളാഴ്ച ഇന്ത്യയിലേക്കു മടങ്ങുമെന്ന് അവര്‍ അറിയിച്ചു. ലാഹോറിലെ താമസത്തിനിടയില്‍ ഷര്‍മിള ടാഗോര്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹം നല്‍കിയ വിരുന്നുസത്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























